പ്രൊജക്ട് ഗെയിം ചേഞ്ചര്‍; അണ്ടര്‍ 23 സെലക്ഷന്‍ ട്രയല്‍സ് ജൂണ്‍ 6 ന്
പ്രൊജക്ട് ഗെയിം ചേഞ്ചര്‍; അണ്ടര്‍ 23 സെലക്ഷന്‍ ട്രയല്‍സ് ജൂണ്‍ 6 ന്'പ്രൊജക്ട് ഗെയിം ചേഞ്ചര്‍' പദ്ധതിയുടെ ഭാഗമായി എ.ഐ. ട്രയല്‍സുമായി സഹകരിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി കണ്ണൂരിലെ യുവതാരങ്ങള്‍ക്ക് സ
'പ്രൊജക്ട് ഗെയിം ചേഞ്ചര്‍' പദ്ധതിയുടെ ഭാഗമായി എ.ഐ. ട്രയല്‍സുമായി സഹകരിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി കണ്ണൂരിലെ യുവതാരങ്ങള്‍ക്ക് സുവര്‍ണാവസരം ഒരുക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2004, 2005, 2006, 2007 വര്‍ഷങ്ങളില്‍ ജനിച്ച അണ്ടര്‍ 23 താരങ്ങള്‍ക്ക് വേണ്ടിയാണ് കണ്ണൂര്‍ വാരിയേഴ്‌സ് സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നത്. ജൂണ്‍ 6 ന് ശനിയാഴ്ച കണ്ണൂര്‍ ജവഹര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നത്. സെലക്ഷന്‍ ട്രയല്‍സ് പൂര്‍ണമായും സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ക്ക് സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി. പ്രീ-സീസണ്‍ ക്യാമ്പിന്റെ ഭാഗമാകാനുള്ള അവസരവും ലഭിക്കും.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള കേരള പ്രീമിയര്‍ ലീഗ്, കേരള പ്രീമിയര്‍ ലീഗ് 2, വിവിധ ജില്ലാ ലീഗുകളുടെ ടോപ്പ് ഡിവിഷന്‍, റിലാന്‍സ് ഫൗണ്ടേഷന്‍ ഡവലപ്പ്‌മെന്റ് ലീഗ്, ദേശീയ അണ്ടര്‍-20 ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്കായിരിക്കും ട്രയല്‍സില്‍ പങ്കെടുക്കാന്‍ സാധിക്കുക. പങ്കെടുക്കുന്നവര്‍ കണ്ണൂര്‍ വാരിയേഴ്‌സിന്റെ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിട്ടുള്ള രജിസ്‌ട്രേഷന്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
അതോടൊപ്പം കണ്ണൂരിലെ ഫുട്ബോള്‍ ക്ലബുകള്‍ക്കും താരങ്ങളെ നാമനിര്‍ദേശം ചെയ്യാം. കണ്ണൂര്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ക്ലബുകള്‍ക്കും രണ്ട് താരങ്ങളെ വീതം ട്രയല്‍സിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും. ക്ലബുകള്‍ നാമനിര്‍ദേശം ചെയ്യുന്ന താരങ്ങള്‍ക്ക് മറ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കില്ല. എന്നാല്‍ ക്ലബുകള്‍ നാമനിര്‍ദേശം ചെയ്യുന്ന താരങ്ങളുടെ പേരും ആധാര്‍ കാര്‍ഡ് നമ്പറും ഉള്‍പ്പെടുത്തി ക്ലബിന്റെ ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ തയ്യാറാക്കിയ കത്ത്, ക്ലബിന്റെ ഔദ്യോഗിക ഇമെയില്‍ ഐഡിയില്‍ നിന്ന് കണ്ണൂര്‍ വാരിയേഴ്‌സിന്റെ careers@kannurwarriorsfc.club ലേക്ക് അയക്കേണ്ടതാണ്. സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ എമെര്‍ജിംങ് താരം മുഹമ്മദ് സിനാന്‍ സെലക്ഷന്‍ ട്രയല്‍സിലൂടെയാണ് ടീമിലെത്തിയത്. സിനാന്‍ അടക്കം ഒമ്പത് കണ്ണൂര്‍ താരങ്ങള്‍ കിരീടം നേടിയ ടീമിനൊപ്പം ഉണ്ടായിരുന്നു.