മയ്യഴിയിൽ സൗജന്യ റേഷൻ അരി വിതരണം – പ്രത്യേക അവസരം 22ന്
മയ്യഴി: പുതുച്ചേരി സർക്കാർ സിവിൽ സപ്ലൈസ് & കൺസ്യൂമർ വകുപ്പ് മയ്യഴി മേഖലയ്ക്ക് സെപ്റ്റംബർ 2025 മാസത്തേക്ക് അനുവദിച്ച സൗജന്യ റേഷൻ അരി ഇതുവരെ വാങ്ങാൻ സാധിക്കാതിരുന്ന കാർഡുടമകൾക്ക് വീണ്ടും വിതരണം ചെയ്യാൻ തീരുമാനിച്ചു.
ചുവപ്പ് കാർഡുടമകൾക്ക് 20 കിലോയും, മഞ്ഞ കാർഡുടമകൾക്ക് 10 കിലോയും വീതം (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുകൾക്ക് ഒഴികെ) വിതരണം ചെയ്യുന്നതാണ്.
വിതരണ തീയതി: 22-04-2026 (ഒരു ദിവസം മാത്രം)
സമയം: രാവിലെ 9 മണി മുതൽ 1 മണി വരെ, ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണി വരെ
സ്റ്റോക്ക് ലഭ്യമുള്ളതുവരെ വിതരണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
📞 ബന്ധപ്പെടാനുള്ള നമ്പറുകൾ:
റേഷൻ കട നമ്പർ 1, 2, 6 & 7: 7306899601
റേഷൻ കട നമ്പർ 3, 4, 5 & 8: 9496602025.