വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു; യുവതി യുവാക്കൾക്ക് അവസരം

വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു; യുവതി യുവാക്കൾക്ക് അവസരം

രാജ്യത്തെ യുവജനങ്ങളുടെ സർഗ്ഗാത്മകതയും ആശയങ്ങളും ഭാരതത്തിന്റെ വികസന കുതിപ്പിനായി പ്രയോജനപ്പെടുത്തുന്ന 'വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് (VBYLD) 2027'-ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള 'മൈ ഭാരത്' (MY Bharat) പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്.
2027 ജനുവരി 10 മുതൽ 12 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള പ്രതിഭകൾക്ക് അവസരം ലഭിക്കും. ജനുവരി 12-ന് സ്വാമി വിവേകാനന്ദ ജയന്തിയുടെ ഭാഗമായുള്ള ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
2026 ഓഗസ്റ്റ് 17 അടിസ്ഥാനമാക്കി 15 നും 29 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത. ആറ് പ്രമുഖ ട്രാക്കുകളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മത്സര വിജയികൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും:
വികസിത് ഭാരത് ചലഞ്ച് ട്രാക്ക്: ക്വിസ്, ഉപന്യാസം, പി.പി.ടി പ്രസന്റേഷൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം. കേരളത്തിന് നൽകിയിരിക്കുന്ന വിഷയം "ബ്ലൂ എക്കണോമി, ഹ്യൂമൻ ക്യാപിറ്റൽ & ഗ്ലോബൽ കോംപറ്റീറ്റീവ്നെസ്സ്" എന്നതാണ്. സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 45ഓളം പ്രതിനിധികളിൽ മികച്ച 3 പേർ ദേശീയ തലത്തിൽ പ്രസന്റേഷൻ അവതരിപ്പിക്കും.
കൾച്ചറൽ ട്രാക്ക്: നാടോടി നൃത്തം, നാടൻ പാട്ട്, ചിത്രരചന, പ്രസംഗം, കവിതാ രചന എന്നീ 5 ഇനങ്ങളിലാണ് മത്സരങ്ങൾ. വിജയികളിൽ നിന്ന് 24 പേർക്ക് ദേശീയതലത്തിൽ കേരളത്തെ പ്രതിനിധീകരിക്കാം.
ഡിസൈൻ ഫോർ ഭാരത്: ഡൽഹി സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറുമായി (SPA) സഹകരിച്ച് നടത്തുന്ന ഡിസൈൻ ചലഞ്ച്. പ്രാദേശിക വികസന പ്രശ്നങ്ങൾക്കുള്ള ഡിസൈൻ പരിഹാരങ്ങളാണ് തയ്യാറാക്കേണ്ടത്. സംസ്ഥാനത്തെ മികച്ച ടീമിന് (പരമാവധി 3 പേർ) ദേശീയ ഫൈനലിലേക്ക് യോഗ്യത ലഭിക്കും.
ഹാക്ക് ഫോർ സോഷ്യൽ കോഴ്സ്: ഐ.ഐ.ടി ബോംബെയുമായി സഹകരിച്ച് നടത്തുന്ന സാമൂഹിക പ്രശ്നങ്ങൾക്കുള്ള സാങ്കേതിക കണ്ടുപിടുത്ത മത്സരമാണിത്. ഡിജിറ്റൽ പരിഹാരം കാണുന്ന മികച്ച ടീമിന് (പരമാവധി 3 പേർ) ഡൽഹിയിലെ ഫൈനലിൽ പങ്കെടുക്കാം.
യൂത്ത് എന്റർപ്രണർഷിപ്പ് ചലഞ്ച്: ഐ.ഐ.ടി കാൺപൂർ നോളജ് പാർട്ണറായ ഈ പുതിയ ട്രാക്കിൽ പുതിയ സ്റ്റാർട്ടപ്പ് ആശയങ്ങളും ബിസിനസ് പ്ലാനുകളും അവതരിപ്പിക്കാം. ഇതിനുള്ള പ്രായപരിധി 35 വയസ്സ് വരെയാണ്.
യൂത്ത് പാർലമെന്റ്: ദേശീയ യുവ പാർലമെന്റിന്റെ ഫൈനലിസ്റ്റുകൾക്ക് ഡൽഹിയിലെ പഴയ പാർലമെന്റ് മന്ദിരത്തിൽ (സംവിധാൻ സദൻ) നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാം. Pondicherry-യിൽ നിന്നും 3 വിജയികളാണ് പങ്കെടുക്കുക.
താല്പര്യമുള്ള യുവാക്കൾക്ക് 'മൈ ഭാരത്' പോർട്ടൽ വഴി വികസിത് ഭാരത് ക്വിസിൽ പങ്കെടുത്ത് രജിസ്ട്രേഷൻ ആരംഭിക്കാവുന്നതാണ്. 9447752234
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
വി ബി വൈ എൽ ഡി പേജ്: https://mybharat.gov.in/vbyld-2027
ഡിസൈൻ ഫോർ ഭാരത്: https://mybharat.gov.in/pages/design_home
ഹാക്ക് ഫോർ സോഷ്യൽ കോഴ്സ്: https://mybharat.gov.in/pages/hack_social
യൂത്ത് എന്റർപ്രണർഷിപ്പ് ചലഞ്ച്: https://mybharat.gov.in/pages/yec_2027
Phone number — 9447752234