*ലോക പരിസ്ഥിതി ദിനാചരണം – മന്ദാരം ഗ്രീൻ മിഷൻ 2026*
*ലോക പരിസ്ഥിതി ദിനാചരണം – മന്ദാരം ഗ്രീൻ മിഷൻ 2026*മട്ടന്നൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ “മന്ദാരം ഗ്രീൻ മിഷൻ
മട്ടന്നൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ “മന്ദാരം ഗ്രീൻ മിഷൻ 2026” എന്ന പേരിൽ മന്ദാരം ഗാർഡൻ ബ്യൂട്ടിഫിക്കേഷൻ പരിപാടി സംഘടിപ്പിച്ചു.
പരിപാടി മട്ടന്നൂർ കൃഷിഭവനിലെ കൃഷി ഓഫീസർ അനഘ എസ്. നമ്പീശൻ ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്കിനെക്കുറിച്ചും അവർ സംസാരിച്ചു.
പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ പ്രീതി എം.പി., സ്കൂൾ മാനേജർ കൃഷ്ണകുമാർ കണ്ണോത്ത്, പ്രസിഡന്റ് ഇ.വി. വിനോദ് കുമാർ, സ്കൗട്ട് മാസ്റ്റർ ദിലീപ് കൊതേരി, ഗൈഡ് ക്യാപ്റ്റൻ കെ.എം. രേഷ്മ എന്നിവർ സംസാരിച്ചു.”
പരിപാടിയുടെ ഭാഗമായി വിവിധതരം വൃക്ഷത്തൈകളും പൂച്ചെടികളും നട്ടുപിടിപ്പിക്കുകയും മന്ദാരം ഗാർഡൻ കൂടുതൽ മനോഹരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. സ്കൗട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്ത ഈ പരിപാടി വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിന് സഹായകമായി.
“ഒരു തൈ… ആയിരം പ്രതീക്ഷകൾ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച ഈ പ്രവർത്തനം ഹരിതഭാവിക്കായുള്ള ഒരു കൂട്ടായ പ്രതിജ്ഞയായി മാറി.