മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ കോളേജ് കലോത്സവം 'കലൈമ 2026'
മാഹി: മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ കലോത്സവം' കലൈമ 2026' മെയ് 14 ന് രാവിലെ 10 മണിക്ക് കോളേജിൽ ആരംഭിക്കും. ഒരുമാസത്തോളം നീണ്ടുനിന്ന സ്റ്റേജിതര കലാപരിപാടികൾക്ക് ശേഷമാണ് മൂന്ന് ദിവസത്തെ സ്റ്റേജ് മത്സരങ്ങൾ അരങ്ങേറുന്നത്. ബിഎഡ് കുട്ടികളുടെ ഒട്ടനവധി കലാ മത്സരങ്ങൾ അരങ്ങേറുന്ന 'കലൈമ 2026' മെയ് 16ന് സമാപിക്കും. സംസ്ഥാന സ്കൂൾ , യൂണിവേഴ്സിറ്റി കലോത്സവങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് 'കലൈമ 2026 'അരങ്ങേറുന്നത്.