ഖര മാലിന്യ പരിപാലന ചട്ടം 2026 ജനപ്രതിനിധികൾക്കുള്ള പരീശീലനം സെപ്റ്റംബർ 3ന് ആരംഭിക്കും :-

ഖര മാലിന്യ പരിപാലന ചട്ടം 2026 ജനപ്രതിനിധികൾക്കുള്ള പരീശീലനം സെപ്റ്റംബർ 3ന് ആരംഭിക്കും :-

കോഴിക്കോട് ജില്ലയിലെ ബ്ലോക്ക്–ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കായി സുപ്രീം കോടതി നിർദ്ദേശം പ്രകാരം കേന്ദ്ര സർക്കാർ കൊണ്ട് വന്ന ഖര മാലിന്യ പരിപാലന ചട്ടം 2026 പ്രകാരമുള്ള ജനപ്രതിനിധികളുടെ ഉത്തരവാദിത്വങ്ങൾ എന്തെല്ലാം എന്ന് വിശദികരിക്കുന്നതിനും നിയമ പ്രകാരമുള്ള നടപടികളെ കുറിച്ച് അവതരണം നടത്തുന്നതിനും വേണ്ടി ഏകദിന ശില്പശാലകൾ സെപ്റ്റംബർ 3 മുതൽ 16 വരെ കോഴിക്കോട് ജില്ലയിൽ ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്നു

മാലിന്യം ഒരു ശുചീകരണ പ്രശ്നം മാത്രമല്ല അത് ജനങ്ങളുടെ ആരോഗ്യത്തിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയും പ്രശ്നമാണ്. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി 2026ൽ പുറപ്പെടുവിച്ച സുപ്രധാന ഉത്തരവുകളുടെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം കൂടുതൽ നിർണായകമാകുന്ന സാഹചര്യത്തിലാണ് കിലയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സഹായത്തോടെ ഏകദിന പരിശീലനം നടത്തുന്നത്.മാലിന്യം ഉറവിടത്തിൽ വേർതിരിക്കുന്നതുമുതൽ ശേഖരണം, ഗതാഗതം, സംസ്കരണം, അന്തിമ കൈകാര്യം ചെയ്യൽ എന്നിവ വരെയുള്ള മുഴുവൻ സംവിധാനവും നിയമാനുസൃതവും ശാസ്ത്രീയവുമാക്കേണ്ട ഉത്തരവാദിത്വം 1/4/26 മുതൽ രാജ്യത്ത് പ്രാബല്യത്തിലായി നിയമം പ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്കുണ്ട്.
ഖരമാലിന്യ പരിപാലനം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തേണ്ട ഭരണപരമായ കടമയായി മാറിയിരിക്കുയാണ്. ഈ സാഹചര്യമാണ്  സുപ്രീം കോടതി ഉത്തരവിന്റെയും ഖരമാലിന്യ പരിപാലന നിയമം 2026-ന്റെയും ഗൗരവം ജനപ്രതിനിധികളെ നേരിട്ട് പരിശീലനത്തിലൂടെ ബോധ്യപെടുത്തുന്നത്.

വാർഡ് തലത്തിൽ ജനകീയ ഇടപെടൽ ശക്തിപ്പെടുത്തുക, മാലിന്യസംസ്‌കരണ സംവിധാനങ്ങൾ നിരീക്ഷിക്കുക, പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുക, ഹരിതകർമസേന ഉൾപ്പെടെയുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തുക, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജനപ്രതിനിധികളുടെ സജീവ ഇടപെടൽ പുതിയ നിയമത്തിലെ പ്രത്യേകതകളാണ്. 

കോഴിക്കോട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ 1560 പേരാണ് ശില്പശാലകളിൽ പങ്കെടുക്കുക. പരിശീലനത്തിന്റെ മുന്നോടിയായി ഡി.പി സി ഹാളിൽ ശില്പശാല ജില്ലാ തല മാസ്റ്റർ ട്രെയിനർമാരുടെ യോഗം ചേർന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയൻ്റ് ഡയറക്ടർ എൻ കെ ഹരീഷ്, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ മാടഞ്ചേരി സത്യനാഥൻ, അസിസ്റ്റന്റ് ഡയറക്ടർമാരായ സുപിൻ, മനോജ്, ഇൻ്റേണൽ വിജിലൻസ് ഓഫീസർ ടീ ഷാഹുൽ ഹമീദ്, ശുചിത്വ മിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്റർ സരിത് , ജില്ലാ എംപവർമെൻ് ഓഫീസർ ഡോ പ്രിയ ,മുഹമ്മദ്‌ ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു 
   സപ്തംബർ 3 ന് പരിശീലനപരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം വടകര ബ്ലോക്കിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണനും, കോഴിക്കോട് ബ്ലോക്കിൽ തദ്ദേശ വകുപ്പ് ജോയൻ്റ് ഡയറക്ടർ എൻ കെ ഹരീഷും നിർവ്വഹിക്കും.