പാനൂർ കുന്നുമ്മൽ ശ്രീ മഹാവിഷണു വേട്ടക്കൊരു മകൻ ക്ഷേത്രം പാനൂർ - കൊടി മരത്തിൻറെ തൈലാദിവാസവും എണ്ണത്തോണിയിൽ എണ്ണ സമർപ്പണവും 2026 ജൂൺ 14 (1201 എടവം 31) ഞായറാഴ്‌ച കാലത്ത് 10 മണി
നൂറ്റാണ്ടുകൾ പഴക്കമുള്ള പാനൂർ കുന്നുമ്മൽ ശ്രീ മഹാ വിഷ്‌ണു വേട്ടക്കൊരു മകൻ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ കഴിഞ്ഞ് 15 വർഷത്തിന് ശേഷം അടുത്ത വർഷം നവീകരണ കലശവും ധ്വജ പ്രതിഷ്‌ഠയും നടക്കുകയാണ് . ധ്വജ പ്രതിഷ്ഠയ്ക്കുള്ള കൊടിമരത്തിൻ്റെ തൈ ലാദിവാസം മേൽകാണിച്ച തീയ്യതിയിൽ ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ അനുഗ്രഹത്തോടെ ക്ഷേത്രം മേൽശാന്തി കണ്ണംവെള്ളി ഇല്ലത്ത് വിനീഷ് നമ്പൂതിരി എണ്ണത്തോണിയിൽ ആദ്യ എണ്ണ ഒഴിച്ചുകൊണ്ട് സമാരംഭം കുറിക്കുകയാണ്. പ്രസ്‌തുത ചടങ്ങിൽ എണ്ണ സമർപ്പണം നടത്താൻ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയാണ്. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന എണ്ണ മാത്രമെ തോണി യിൽ ഒഴിക്കാവൂ.
ഓരോ കുടുംബത്തിലെയും കുട്ടികൾ അടക്കമുള്ളവർ വന്ന് എണ്ണ സമർപ്പിക്കുന്നതാണ് ഉത്തമമായിട്ടുള്ളത്. വളരെ വിശിഷ്ടവും അപൂർവ്വവുമായിട്ടുള്ള ഈ സൽക്കർമ്മത്തിൽ പങ്കാളികളാവാൻ ക്ഷേത്രത്തിൽ എത്തിച്ചേരണമെന്നും തുടർന്നങ്ങോട്ടുനടക്കുന്ന എല്ലാ ചടങ്ങുകളിലും ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്‌തുതരണമെന്നും ഭഗവൽ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
എന്ന് ക്ഷേത്രം ഭരണ സമിതി