വായന ചലഞ്ച്; പാനൂർ പി.ആർ. ലൈബ്രറിയിൽ ഉദ്ഘാടനം 20ന്

വായന ചലഞ്ച്; പാനൂർ പി.ആർ. ലൈബ്രറിയിൽ ഉദ്ഘാടനം 20ന്

പാനൂർ:  
മനസ്സ് നിറയെ വായിക്കാം - ആകാശത്ത് പറക്കാം ' എന്ന സന്ദേശത്തോടെ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഏപ്രിൽ 19 മുതൽ മെയ് 30 വരെയായി സംഘടിപ്പിക്കുന്ന വായന ചലഞ്ചിൻ്റെ ഭാഗമായി പാനൂർ പി.ആർ.ലൈബ്രറിയും വിവിധ പരിപാടികൾ സംഘടിപ്പിക്കും.
വായന ചലഞ്ചിൻ്റെ ഉദ്ഘാടനം ഏപ്രിൽ 20ന് വൈകീട്ട് 4ന് പി.ആർ. ലൈബ്രറി ഹാളിൽ ബാലസാഹിത്യകാരൻ രാജു കാട്ടുപുനം നിർവ്വഹിക്കും. ലൈബ്രറി പ്രസിഡൻ്റ് കെ.പി.മോഹനൻ എം എൽ എ അധ്യക്ഷത വഹിക്കും. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പവിത്രൻ മൊകേരി പദ്ധതി വിശദീകരിക്കും. നാലു വയസ്സ് മുതൽ 12 വരേയും 13 മുതൽ 18 വരേയുമായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. വിവിധ ഘട്ടങ്ങളിലെ പോയിൻ്റ് നില കണക്കാക്കി ഒന്നു മുതൽ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് പ്രൈസ് നൽകും.  തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ വായിച്ച് കാരിക്കേച്ചർ, ആസ്വാദന കുറിപ്പ്, അവതരണം, പ്രശ്നോത്തരി , വീഡിയോ 
തുടങ്ങിയവയാണ് ഒരുക്കേണ്ടത്.