ഇന്ധനവിലയുടെ മറവിൽ വിപണിയിൽ എല്ലാ സാധനങ്ങൾക്കും 20% മുതൽ 40% വരെ വിലവർദ്ധനവ് ഉണ്ടായി.

ഇന്ധനവിലയുടെ മറവിൽ വിപണിയിൽ എല്ലാ സാധനങ്ങൾക്കും 20% മുതൽ 40% വരെ വിലവർദ്ധനവ് ഉണ്ടായി.

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിന്റെ പേരിൽ ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് വൻതോതിൽ വിലകൂട്ടിയിട്ടും, ഓട്ടോറിക്ഷാ തൊഴിലാളികളെ മാത്രം സർക്കാർ ദ്രോഹിക്കുന്നതായി പരാതി. ഇന്ധനവില വർദ്ധനവ് ചൂണ്ടിക്കാട്ടി ഹോട്ടലുകളിൽ ഒരു കട്ടൻചായയ്ക്ക് പോലും 15 രൂപയാക്കി വർദ്ധിപ്പിച്ച സാഹചര്യത്തിലാണ്, അതേ ഇന്ധനം അടിച്ച് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ മിനിമം ചാർജ്ജ് വർദ്ധിപ്പിക്കാൻ അധികൃതർ തയ്യാറാകാത്തത്.
​വിപണിയിൽ എല്ലാ സാധനങ്ങൾക്കും സേവനങ്ങൾക്കും വില കുതിച്ചുയരുകയാണ്. എന്നാൽ പൊതുജനങ്ങൾക്ക് ഏറ്റവും ആശ്രയമായ ഓട്ടോറിക്ഷകളുടെ യാത്രാക്കൂലിയിൽ ഒരു രൂപ പോലും വർദ്ധിപ്പിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെ ദിവസേനയുള്ള ഇന്ധനച്ചെലവും വണ്ടിക്കൂലിയും കഴിഞ്ഞ് കുടുംബം പുലർത്താൻ പോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഓട്ടോ തൊഴിലാളികൾ.
​"ഹോട്ടലിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ ഇപ്പോൾ പൊള്ളുന്ന വിലയാണ്. വണ്ടിയുടെ സ്പെയർ പാർട്സുകൾക്കും ഇൻഷുറൻസിനും വില ഇരട്ടിയായി. എന്നാൽ ഞങ്ങളുടെ അധ്വാനത്തിന് മാത്രം ഇവിടെ വിലയില്ല. ഇന്ധനവില കൂടുമ്പോൾ ഓട്ടോ ചാർജ്ജ് പുതുക്കി നിശ്ചയിക്കാത്തത് ഞങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്."