മുദ്രപത്രം ചെറുകഥാ ശില്പശാല 20 ന്

മുദ്രപത്രം ചെറുകഥാ ശില്പശാല 20 ന്

തലശ്ശേരി:
തലശ്ശേരിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മുദ്രപത്രം മാസികയുടെ ആഭിമുഖ്യത്തിൽ 2026 ഏപ്രിൽ 20 ന് തിങ്കളാഴ്ച തലശ്ശേരി ഗവ.ഗേൾസ് എൽ പി സ്കൂളിൽ വെച്ച് യു.പി , ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ഏകദിന ചെറുകഥ ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാലയിൽ സാഹിത്യ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യമാണ്. ശില്പശാലയിൽ രൂപപ്പെടുന്ന ചെറുകഥകൾ മൂല്യനിർണ്ണയം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവയ്ക്ക് ക്യാഷ് അവാർഡുകൾ നൽകുന്നതാണ്. പ്രസിദ്ധീകരണ യോഗ്യമെന്ന് ജൂറികൾ കണ്ടെത്തുന്ന സൃഷ്ടികൾ മുദ്രപത്രം മാസികയിൽ പ്രസിദ്ധീരിക്കുന്നതാണ്. ആദ്യം റജിസ്റ്റർ ചെയ്യുന്ന 40 കുട്ടികൾക്കാണ് ശില്പശാലയിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ അവരുടെ പേര് , പഠിക്കുന്ന സ്ഥാപനം, ക്ലാസ്സ് എന്നീ വിവരങ്ങൾ ഏപ്രിൽ പത്താം തീയ്യതിക്ക് മുമ്പായി 9388201642 എന്ന വോട്സ്അപ് നമ്പറിൽ റജിസ്റ്റർ ചെയ്യേണ്ടതാണെന്ന്
ശില്പശാല കോർഡിനേറ്റർ എം രാജീവൻ മാസ്റ്റർ അറിയിച്ചു.

ഫോൺ നമ്പർ 9388201642