*രാമായണ-മഹാഭാരത പ്രശ്നോത്തരി മത്സരം ആഗസ്റ്റ് 2ന്*

ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം രാമായണമാസാചരണത്തിന്റെ ഭാഗമായി രാമായണവും മഹാഭാരതവും ആസ്പദമാക്കി "പുരാണേതിഹാസങ്ങളിലൂടെ പ്രശ്നോത്തരി" എന്ന വിഷയത്തിൽ ആഗസ്റ്റ് 2-ന് (ഞായറാഴ്ച) രാവിലെ 10 മണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു.

ബ്രഹ്മശ്രീ മാടമന ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സരത്തിൽ പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കാം.

പങ്കെടുക്കുന്നവർ രാവിലെ 9.30-ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ എത്തി രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്: 94462 65020, 91885 30514.