മാഹി കൃഷി വകുപ്പ്: മഞ്ഞൾ, ഇഞ്ചി വിത്തുകൾ മെയ് 18 മുതൽ വിതരണം ചെയ്യും
കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം വഴി അത്യുൽപാദന ശേഷിയുള്ള പ്രതിഭ മഞ്ഞളും വരദ ഇഞ്ചി വിത്തുകളും വിതരണത്തിനായി എത്തിയിട്ടുണ്ട്. പള്ളൂർ കൃഷി ഓഫീസിലും ചെറുകല്ലായി കാർഷിക നഴ്സറിയിലും വെച്ച് മെയ് 18 മുതൽ ഇഞ്ചി, മഞ്ഞൾ വിത്തുകൾ വിതരണം ചെയ്യുന്നതാണ്. 2കിലോ മഞ്ഞൾ 1/2 കിലോ ഇഞ്ചി എന്നിവ അടങ്ങിയ 161 രൂപ വരുന്ന കിറ്റിന് 50% സബ്സിഡി നിരക്കായ 80.50 രൂപയ്ക്കാണ് ലഭിക്കുക. മാഹിയിലെ കർഷക കാർഡ് പുതുക്കാൻ അപേക്ഷ നൽകിയ ഒരാൾക്ക് ഒരു കിറ്റ് മാത്രമാണ് ലഭിക്കുക. വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ 8921129923 ബന്ധപ്പെടെണ്ടതാണ് മാഹി കൃഷി വകുപ്പ് ഓഫീസർ അറിയിച്ചു.