സൗജന്യ നേത്ര തിമിരരോഗ പരിശോധന ക്യാമ്പ് 16 ന് പള്ളൂരിൽ
കോഴിക്കോട് ഡോ:ചന്ദ്രകാന്ത് നേത്രാലയയും പള്ളൂർ കോയ്യോട്ട് തെരു ശ്രീവിനായക കലാക്ഷേത്രയും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര തിമിരരോഗ പരിശോധന ക്യാമ്പ് ആഗസ്റ്റ് 16 ന് നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിൽ കാലത്ത് 9 മണിക്ക് അഡ്വ: ടി.അശോക് കുമാർ എം.എൽ.എ നിർവ്വഹിക്കും. നേത്രരോഗ വിദഗ്ധൻ ഡോ:ചന്ദ്രകാന്ത് സംസാരിക്കും. ഉച്ച 1 മണി വരെ ക്യാമ്പ് തുടരും. മെഡിക്കൽ മൊബൈൽ ബസ്സ്, സൗജന്യ മരുന്ന് വിതരണം, 2000 രൂപ വിലയുള്ള കണ്ണടകൾ 500 രൂപയ്ക്ക് ലഭ്യമാകും. സൗജന്യ പ്രഷർ, ഷുഗർ പരിശോധന എന്നിവയുണ്ടാവും. സൗജന്യ തിമിര ശസ്ത്രക്രിയക്ക് വിധേയരാവുന്നവരെ പ്രത്യേക വാഹനത്തിൽ കൊണ്ടുപോയി ശസ്ത്രക്രിയക്ക് ശേഷം തിരിച്ചെത്തിക്കുകയും ചെയ്യും.
മുൻകൂട്ടി ബൂക്ക് ചെയ്യെണ്ട നമ്പർ: 7559971769, 9539811986