16,008 ഗോപികമാർ... ഗുരുവായൂരിലേക്ക് ! "കൃഷ്ണായനം"-2026 (ഗോപികാ നൃത്തസംഗമം) ഓഗസ്റ്റ് 30 ഞായർ ഗുരുപവനപുരിയിൽ
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ
ഭാഗമായി, ഗുരുവായൂരിൽ....,ഭാരതത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിലെ ടീമുകളുൾപ്പടെ അണിനിരക്കുന്ന 16,008 ഗോപികമാരുടെ നൃത്തസംഗമം
ഒരുക്കുന്ന ഒട്ടേറെ പ്രമുഖ താരങ്ങൾ ഗോപികമാരോടൊത്ത് നൃത്തം ചെയ്യുന്ന അത്യപൂർവ്വമായ ഭക്തിലയമായ - കലാവിരുന്ന്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നൃത്തസംഘങ്ങൾ പ്രാഥമിക വിവരങ്ങൾക്കായി ബന്ധപ്പെടുക:- 94 46 62 80 22
GURUVAYUR MATHRUVEDY
കൃഷ്ണായനം 2026 (ഗോപികാനൃത്ത സംഗമം) ഗുരുപവനപുരിയിൽ
(ഓഗസ്റ്റ് 30 ഞായർ)
ടീമുകൾക്കുള്ള നിർദ്ദേശങ്ങൾ....
ഒരു ടീമിൽ ഏറ്റവും കുറഞ്ഞത് 8 - ഗോപികമാരും 1- കൃഷ്ണനും
ആവശ്യമാണ്!
(8 പേർ കളിക്കണമെങ്കിൽ 10 പേരെങ്കിലും പരിശീലനം നേടേണ്ടിവരും)
ഗോപികമാരുടെ എണ്ണം കൂട്ടാം (എത്രപേരായാലും വിരോധമില്ല.)
40 മിനിറ്റാണ് എല്ലാവരും കളിക്കേണ്ടത്.
നൃത്തത്തിനുള്ള ഗാനം മുൻകൂട്ടി (2 മാസം മുൻപ്)
സംഘാടകരായ ഗുരുവായൂർ മാതൃവേദി നൽകുന്നതാണ്
ആ ഗാനങ്ങൾക്കനുസരിച്ച് ഒരോ ടീമിനും നൃത്തം അഭ്യസിക്കാം ! വസ്ത്രാലങ്കാരങ്ങളും മറ്റും അതാത് ടീമുകൾക്ക് തിരഞ്ഞെടുക്കാം
നൃത്തസംഗമ ദിനമായ (ഓഗസ്റ്റ് 30 ഞായർ) ഉച്ചതിരിഞ്ഞ്
4 മണിക്കുള്ളിലായി ടീമുകൾ (കളിക്കാൻ തയ്യാറായി)
അതാതു ടീമുകൾക്കായി നിശ്ചയിച്ച സ്ഥലങ്ങളിൽ
എത്തിച്ചേരേണ്ടതാണ്. 4.30 ന് ഉദ്ഘാടനചടങ്ങ് നടക്കും ശേഷം
കൃത്യം 5.30ന് നൃത്തം ആരംഭിക്കും
നിരവധി T V ചാനലുകൾ ദൃശ്യം പകർത്താനായി എത്തുന്നുണ്ട്.
വൈകി വരുന്നവർക്ക് കളിക്കാൻ അവസരം നൽകുവാൻ കഴിയില്ല!
മുൻകൂട്ടി രജിസ്റ്റർ ചെയ്ത ടീമുകൾക്കുമാത്രമേ പ്രവേശനമുണ്ടായിരിക്കൂ
കളിക്കാർക്കെല്ലാം കൃഷ്ണായനത്തിൻ്റെ സർട്ടിഫിക്കറ്റും പ്രസാദവും നൽകുന്നതായിരിക്കും
പങ്കെടുക്കുന്ന ടീമുകൾ എത്രയും വേഗം ടീമിൻ്റെ പേര്, സ്ഥലം, ജില്ല
കളിക്കാരുടെയെല്ലാം പേരുകൾ , വയസ്സ് വാട്ട്സാപ്പ് നമ്പർ
എന്നിവ ക്രമത്തിൽ (മലയാളത്തിൽ ടൈപ്പ് ചെയ്ത് ) അയക്കുക !
========================
GURUVAYUR MATHRUVEDY
94 46 62 80 22