കെ. ആർ.എംയു . കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം ആഗസ്ത് 16ന് ന്യൂമാഹിയിൽ

കെ. ആർ.എംയു . കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം ആഗസ്ത് 16ന് ന്യൂമാഹിയിൽ

പ്രാദേശിക മാധ്യമ പ്രവർത്തകർ അനുഭവിക്കുന്ന ഒട്ടേറെ പ്രയാസങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി കേരത്തിൽ സംസ്ഥാന തലത്തിൽ പ്രവർത്തിച്ചു വരുന്ന മാധ്യമ പ്രവർത്തക കൂട്ടായ്മയായ NUJ അംഗീകാരമുള്ള കേരള റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു.)

ജില്ലാ പ്രതിനിധി സമ്മേളനത്തിന് ന്യൂമാഹി വേദിയാവുകയാണ്.

കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം ആഗസ്ത് 16ന് ഞായർ രാവിലെ 10 മുതൽ ന്യൂമാഹിയിലെ ഹിറാ സോഷ്യൽ സെൻ്ററിൽ വെച്ച് നടക്കുകയാണ്.

കേരള റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺ യൂണിയൻ്റെ മാഹി - തലശ്ശേരി മേഖലാ കമ്മിറ്റിയാണ് ന്യൂമാഹിയിൽ നടക്കുന്ന സമ്മേളനത്തിന് ആതിഥ്യമരുളുന്നത്.

രാവിലെ 10ന് സമ്മേളനം അഡ്വ.ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ആർ.എം.യു ജില്ലാ പ്രസിഡൻ്റ് കെ.അബ്ദുൾ റഷീദ് അധ്യക്ഷത വഹിക്കും.സംസ്ഥാന പ്രസിഡൻ്റ് മുഖ്യ ഭാഷണം നടത്തും. മുൻ കാല മാധ്യമ പ്രവർത്തകരായ സി.ദാസൻ (മനോരമ), സുലൈമാൻ ഹാജി (ചന്ദ്രിക) എന്നിവരുടെ ചിത്രങ്ങൾ ചടങ്ങിൽ അനാവരണം ചെയ്യും.

മയ്യഴിയുടെ ചരിത്രകാരൻ സി.എച്ച്.ഗംഗാധരനെ (മാതൃഭൂമി) ഉൾപ്പെടെ ഉള്ളവരെ വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി അനുസ്മരിക്കും. സ്വച്ഛ് ഏവം ഹരിത വിദ്യാലയ ദേശീയ പുരസ്കാരം ലഭിച്ച മാഹി ചെമ്പ്ര ഗവ.എൽ.പി.സ്കൂളിൻ്റെ പ്രഥമാധ്യാപിക എ.വി. സിന്ധു, പുതുച്ചേരി വഖഫ് ബോർഡ് ചെയർമാൻ വി.പി.അബ്ദുൾ റഹ്മാൻ, പാറാലിലെ കരാത്തെ സ്കൂളിലെ മുഖ്യ പരിശീലകനും

കെ.ഡബ്ല്യൂ.കെ.എഫ് അക്രിഡിക്ട് കോച്ചുമായ

സെൻസായ് കെ.വിനോദ് കുമാർ, എ.സി.വി ന്യൂസിൻ്റെ ന്യൂസ്‌ റീഡറും റിപ്പോർട്ടറും ന്യൂസ്‌ കോർഡിനേറ്ററുമായ പി.കെ.അബിഷ അനൂപ്,

കേരള സംസ്ഥാന പ്രവേശന പരീക്ഷ (കീം) 11-ാം റാങ്ക് നേടിയ തലശ്ശേരി പുന്നോലിലെ കെ.പി. ഹൈഫ നൗഫൽ, കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ കാർഷിക ഗവേഷണത്തിനുള്ള എം.എസ്. സ്വാമിനാഥൻ അവാർഡ് ലഭിച്ച ഡോ.ഹസീന ഭാസ്കർ എന്നിവരെ ചടങ്ങിൽ ആദരിക്കും. 


ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ, മാഹി ബസിലിക്ക റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ, പള്ളൂർ ആലി സ്കൂൾ മാനേജിങ്ങ് ഡയറക്ടർ പ്രദീപ് കൂവ, അടൽജി സേവാട്രസ്റ്റ് പ്രസിഡൻ്റ് അങ്കവളപ്പിൽ ദിനേശൻ, വി.പി.അബ്ദുൾ റഹ്മാൻ, എ.വി.യൂസഫ്, പള്ളിയൻ പ്രമോദ്, കെ.ആർ.എം.യു സംസ്ഥാന - ജില്ലാ നേതാക്കളായ പി.ആർ.ഹരികുമാർ, സന്ദീപ് കണ്ണാടിപ്പറമ്പ്, ഉസീബ് ഉമ്മലിൽ, വി.വി.ശ്രീജേഷ് എന്നിവർ സംസാരിക്കും 


പത്രസമ്മേളനത്തിൽ പങ്കെടുത്തവർ

എൻ.വി.അജയകുമാർ

(പ്രസിഡൻ്റ്),

കാർത്തു വിജയ്

(സെക്രട്ടറി),

ഉസീബ് ഉമ്മലിൽ (സംസ്ഥാന സമിതി അംഗം),

പ്രശാന്ത് കരിയാട് (ആക്ടിങ്ങ് പ്രസിഡൻ്റ്)

പി.കെ.സജീവൻ (ട്രഷറർ)