*രാജീവ്ജി കൾച്ചറൽ ആൻഡ് സോഷ്യൽ മൂവ്മെന്റിന് 15-ാം വാർഷികാഘോഷവും ജനറൽ ബോഡി യോഗവും നടന്നു*
മാഹി: രാജീവ്ജി കൾച്ചറൽ ആൻഡ് സോഷ്യൽ മൂവ്മെന്റിന്റെ 15-ാം വാർഷികാഘോഷവും ജനറൽ ബോഡി യോഗവും നടന്നു. മുൻ എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
അശരണരെ കൈപിടിച്ചുയർത്താൻ സാമൂഹിക സംഘടനകൾ കൂടുതൽ സജീവമാകണമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷനായി. കെ.പി.സി.സി. അംഗം വി. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മാഹിയിൽ കോൺഗ്രസ് സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ തലമുറയെ പ്രസ്ഥാനത്തോട് ചേർത്തുനിർത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സംഘടന ചെയർമാൻ ജിതേഷ് വാഴയിൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.പി. വിനോദൻ, ഐ.എൻ.ടി.യു.സി. നേതാവ് കെ. ഹരീന്ദ്രൻ, ആശാലത എന്നിവർ സംസാരിച്ചു. ചടങ്ങിൽ കോൺഗ്രസിന്റെ മുതിർന്ന പ്രവർത്തകരെ രമേശ് പറമ്പത്ത് ഉപഹാരം നൽകി ആദരിച്ചു.രാജീവ്ജി കൾച്ചറൽ സെൻ്റർ മാഹി - വാർഷികാഘോഷ പരിപാടിയിൽ പഴയ കാല കോൺഗ്രസ്സ് പ്രവർത്തകരെ ഉപഹാരം നൽകി ആദരിച്ചപ്പോൾ