സേവാഭാരതി 1 മില്യൺ രക്തദാന രജിസ്ട്രേഷൻ ക്യാമ്പയിന് അഴിയൂരിൽ തുടക്കം കുറിച്ചു
അഴിയൂർ : ദേശീയസേവാ ഭാരതിയുടെ നേതൃത്വത്തിൽ " പങ്കിടാം രക്തം പകർന്നിടാമൊരു ജീവിതം " എന്ന സന്ദേശത്തോടെ കേരളത്തിൽ1 മില്യൺ രക്തദാതാക്കളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ അഴിയൂരിൽ രക്തദാന രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.
സേവാഭാരതി കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.ഷിനോദ് ഉദ്ഘാടനം ചെയ്യ്ത പരിപാടി അജിത്ത് കുമാർ തയ്യിൽ, കെ.പി.രതീഷ്, ടി.പി.വിനീഷ്, രോഹിത്ത്. കെ.പി എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ സൗജന്യമായി ബി.പി, ഷുഗർ, കൊളസ്ട്രോൾ എന്നിവ പരിശോധിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ഏപ്രിൽ 7വരെ അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിന് സമീപം രക്തദാന രജിസ്ട്രേഷൻ ക്യാമ്പയിൻ ഉണ്ടായിരിക്കുന്നതാണ്.