ചെണ്ടയാട് അക്കാനിശേരിയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 15 കാരന് കിണറ്റിൽ വീണ് ഗുരുതര പരിക്ക്. ; പാനൂർ ഫയർഫോഴ്സ് രക്ഷകരായി

ചെണ്ടയാട് അക്കാനിശേരിയിൽ  ഫുട്ബോൾ  കളിക്കുന്നതിനിടെ 15 കാരന് കിണറ്റിൽ വീണ് ഗുരുതര പരിക്ക്. ; പാനൂർ ഫയർഫോഴ്സ് രക്ഷകരായി

പാനൂർ :
പാനൂരിനടുത്ത് ചെണ്ടയാട് ഫുട്ബോൾ കളിക്കിടെ 15 കാരന് കിണറ്റിൽ വീണു പരുക്കേറ്റു. അക്കാനിശേരിയിലെ  ഒ പി ഹൗസിൽ അഫ്സാം അഷ്ക്കറിനാണ് പരിക്കേറ്റത്. ഫുട്ബാളിന് പിന്നാലെ ഓടുന്നതിനിടെ  അബദ്ധത്തിൽ പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടുകിണറിൽ വീഴുകയായിരുന്നു. 35 അടിയോളം താഴ്ചയുള്ള കിണറിൽ വെള്ളമില്ലാത്തത് രക്ഷയായെങ്കിലും   ഗുരതരമായി പരിക്കേറ്റ അവസ്ഥയിലായിരുന്നു അഫ്സാൻ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാനൂർ  ഫയർഫോഴ്സ്  ഗ്രേഡ് അസിസ്റ്റന്റ്  സ്റ്റേഷൻ ഓഫീസർ കെ.സുനിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. ബിജു, വി.അഖിൽ  എന്നിവർ കിണറ്റിൽ ഇറങ്ങി സ്ട്രക്ച്ചർ നോട്ട് ഉപയോഗിച്ച് കുട്ടിയെ കിടത്തി സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. നട്ടെലിന് ഗുരുതരമായി പരിക്കേറ്റ അഫ്ഹാനെ  പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഫയർ ഓഫീസർമാരായ വിനീഷ്,മിഥുൻ, ഹോം ഗാർഡ് വി.പി മിഥുൻ എന്നിവരും ഒപ്പം നാട്ടുകാരും  രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.