ശ്രീ ഹരീശ്വര ക്ഷേത്രം: ശ്രീ ഹനുമാൻ പ്രതിഷ്ഠാദിനം ജൂലൈ 15 ന്
മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തിലെ ഉപദേവനായ ശ്രീ ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠാദിനം ജൂലൈ 15 ന് നടക്കും. പ്രസ്തുത ദിവസം കാലത്ത് ഗണപതിഹോമം, ത്രികാല പൂജ, വൈകുന്നേരം ദീപാലങ്കാരം, ഹനുമാൻ പ്രതിഷ്ഠാദിന പ്രത്യേക പൂജ, 7 മണിക്ക് ഭജന എന്നിവ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.പി.അശോക്, ജനറൽ സിക്രട്ടറി ഉത്തമരാജ് മാഹി എന്നിവർ അറിയിച്ചു. ജൂലൈ 17 മുതൽ എല്ലാ ദിവസവും കർക്കിടക മാസത്തിലെ ഗണപതി ഹോമവും വൈകുന്നേരം 7 മണിക്ക് അദ്ധ്യാത്മിക രാമായണ പാരായണവും ഉണ്ടായിരിക്കും.