ഈ വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 15 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക്
ഈ വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 15 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് പി.ആർ.ഡി ചേംബറിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. ഷർമ്മിള മേരി ജോസഫ് ഐ.എ.എസ് അവർകൾ പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്. എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിനുശേഷം വൈകിട്ട് 3.30 മുതൽ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകളിലും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്സാപ്പ് നമ്പറിലും 'നമ്മുടെ കേരളം' മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.