മയ്യഴി മേളം: സ്കൂൾ കലോത്സവം നവംബർ 15, 21, 22 തീയ്യതികളിൽ നടക്കും
മയ്യഴിയുടെ കലാ - സാംസ്കാരിക മേഖലയിൽ സമൂഹത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന പ്രിയദർശിനി യുവകേന്ദ്രയുടെ മയ്യഴി മേളം സീസൺ - 7 സ്കൂൾ കലോത്സവം നവംബർ 15, 21, 22 തീയ്യതികളിലായി ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂൾ, പള്ളൂർ കസ്തുർഭ ഗാന്ധി ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘാടക സമിതി യോഗത്തിൽ പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ആനന്ദ് കുമാർ പറമ്പത്ത്, കെ.കെ.രാജീവ്, ചാലക്കര പുരുഷു, ശ്യാം സുന്ദർ, എം. മുസ്തഫ, പി.കെ.ഗോപിനാഥ്, ജവഹർ, എം.എ.കൃഷ്ണൻ, കെ.പി.സുധീർ, കെ.വി.ഹരീന്ദ്രൻ, റീജേഷ് രാജൻ, ജയതിലകൻ, പി.കെ.ശ്രീധരൻ,
എൻ.രാജീവൻ, ഉത്തമൻ തിട്ടയിൽ, പി.ഭരതൻ, ഷൈജിത്ത്.ടി.പി,
അലി അക്ബർ ഹാഷിം, രാജൻ കെ പള്ളൂർ സംസാരിച്ചു.