*എ വി എസ്സ് ട്രസ്റ്റ്: ഓഫിസ് ഉദ്ഘാടനം നാളെ (13/9/26)*
മാഹി: പുതുച്ചേരി നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ എ.വി.ശ്രീധരന്റെ നാമധേയത്തിൽ സ്ഥാപിതമായ എ വി എസ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം നാളെ നടക്കും. ഈസ്റ്റ് പള്ളൂരിലെ രാജീവ് ഭവനിൽ ഐ എൻ ടി യൂ സി ഓഫീസിന്റെ മുകളിലെത്തെ നിലയിൽ നാളെ (13/9/26) രാവിലെ 9 മണിക്ക് സീതാ ശ്രീധരൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.