അരിക്ക് പകരം പണം: പുതുച്ചേരിയിൽ 122.93 കോടി രൂപ വിതരണം ചെയ്തു
പുതുച്ചേരി: റേഷൻ കാർഡ് ഉടമകൾക്ക് അരിക്ക് പകരം പണം നൽകുന്ന പദ്ധതിയുടെ ഭാഗമായി പുതുച്ചേരി സർക്കാർ 122.93 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. ആറുമാസത്തെ തുകയായാണ് പണം അനുവദിച്ചത്.
ചുവപ്പ് റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം 20 കിലോ അരിക്ക് പകരമായി 860 രൂപയും മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് 10 കിലോ അരിക്ക് പകരമായി 430 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
സർക്കാരിന്റെ അരിക്ക് പകരം പണം നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് തുക വിതരണം ചെയ്തത്.