ജിപ്മർ: മെഡിക്കൽ പ്രവേശന പരീക്ഷ ജൂലൈ 15 ന്

പുതുച്ചേരിയിലെ ജിപ്മറിൽ ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 15 ന് നടക്കു. പുതുച്ചേരി, ബാംഗ്ലൂർ, ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള രാജ്യത്തെ 9 പ്രധാന നഗരങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ചാണ് നടക്കുക. രാവിലെ 9 മുതൽ 10.30 വരെയാണ് പരീക്ഷ. എം.എസ്.സി നഴ്സിംഗ് ഉൾപ്പെടെയുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് 124 സീറ്റുകളാണുള്ളത്. അഡ്മിറ്റ്‌ കാർഡ് വിദ്യാർത്ഥികൾക്ക് JIPMAR വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.