114-ാം ശ്രീ ശാരദാ പ്രതിഷ്ഠാ വാർഷികവും, 64-ാം ശ്രീ നാരായണ ധർമ്മമീമാംസ പരിഷത്തും മെയ് 10ന് ആഘോഷിക്കും.

114-ാം ശ്രീ ശാരദാ പ്രതിഷ്ഠാ വാർഷികവും, 64-ാം ശ്രീ നാരായണ ധർമ്മമീമാംസ പരിഷത്തും മെയ് 10ന് ആഘോഷിക്കും.

ശിവഗിരി ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ 114-ാം ശ്രീ ശാരദാ പ്രതിഷ്ഠാ വാർഷികവും, 64-ാം ശ്രീ നാരായണ ധർമ്മമീമാംസ പരിഷത്തും മെയ് 10ന് ആഘോഷിക്കും.
മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ (ഗുരു മുനി നാരായണപ്രസാദ് നഗർ) കാലത്ത്  10 മണിക്ക് ശിവഗിരി മഠം ധർമ്മസംഘം ജനറൽ സെക്രട്ടരി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും.350 പ്രതിനിധികൾ പങ്കെടുക്കും.
സി.കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. നിയുക്ത എം.എൽ എ അഡ്വ.ടി.അശോക് കുമാർ വിശിഷ്ടാതിഥിയായിരിക്കും. കേന്ദ്ര യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ അമ്പലപ്പുഴ പ്രഭാഷണം നടത്തും.
തലശ്ശേരി ശ്രീ.ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ, മുഖ്യ രക്ഷാധികാരി രവീന്ദ്രൻ പൊയിലൂർ, എം.ബാലൻ, ' നാണി ടീച്ചർ, പി.ജെ.ബിജു സംസാരിക്കും.12 മണിക്ക് മാതൃസഭാ സമ്മേളനത്തിൽ ശാന്താ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സരള ടീച്ചർ റിപ്പോർട്ട് അവതരിപ്പിക്കും, ജി.ആർ.ശ്രീജ ക്ലാസ്സെടുക്കും '
കാലത്ത് 9 മണിക്ക് നഗരത്തിൽ ഘോഷയാത്ര നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് സി.കെ.സുനിൽകുമാർ, വൈ:പ്രസിഡണ്ട് പി.സി ദിവാനന്ദൻ, പ്രേമൻ കല്ലാട്ട്, കെ.പി.അശോക്, ഗംഗാധരൻ അഞ്ചരക്കണ്ടി, എ.പ്രകാശൻ, പങ്കെടുത്തു.