11-ാം ഗിന്നസ് ലോക റെക്കോർഡുമായി ഫായിസ് നാസർ; സർട്ടിഫിക്കറ്റ് എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി
മാഹി: പതിനൊന്നാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി വീണ്ടും ശ്രദ്ധേയനായി ഡോക്ടർ ഗിന്നസ് ഫായിസ് നാസർ. മൂന്ന് മിനിറ്റിനുള്ളിൽ 298 ബ്ലൂബെറി കഴിച്ചാണ് ഫായിസ് നാസർ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചത്. ഇതിന്റെ ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് മാഹി എം.എൽ.എ അഡ്വ ടി. അശോക് കുമാറിൽ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി.
വിവിധ മേഖലകളിൽ ഇതിനുമുമ്പ് പത്ത് ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഫായിസ് നാസർ, പതിനൊന്നാമത്തെ നേട്ടത്തിലൂടെ തന്റെ റെക്കോർഡ് യാത്ര കൂടുതൽ ശ്രദ്ധേയമാക്കി. വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ ഇനത്തിലാണ് പുതിയ റെക്കോർഡ്.
ചടങ്ങിൽ എം.എൽ.എ ടി. അശോക് കുമാർ ഫായിസ് നാസറിനെ അനുമോദിച്ചു. ലോകവേദിയിൽ മാഹിയുടെയും രാജ്യത്തിന്റെയും അഭിമാനം ഉയർത്തിപ്പിടിക്കുന്ന അദ്ദേഹത്തിന്റെ തുടർപ്രയാണങ്ങൾക്കും എല്ലാ പിന്തുണയും ആശംസകളും എം.എൽ.എ അറിയിച്ചു.