എടപ്പാടി ക്ഷേത്ര പ്രതിഷ്ഠാദിനം മെയ് 1 ന്

എടപ്പാടി ക്ഷേത്ര പ്രതിഷ്ഠാദിനം മെയ് 1 ന്

കൂത്തുപറമ്പ് :
മമ്പറം എടപ്പാടിമെട്ട എടപ്പാടി ശ്രീ കളരി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനം മെയ് 1 ന് വെള്ളിയാഴ്ച ആഘോഷിക്കും. മേടമാസത്തിലെ ചോതി നാളിലാണ് പ്രതിഷ്ഠാദിനം. കൊല്ലവർഷം 1201 മേടം 17 വെള്ളിയാഴ്ച ക്ഷേത്ര പ്രതിഷ്ഠാദിന പരിപാടികൾ ക്ഷേത്രം തന്ത്രി വിലങ്ങര ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.  

രാവിലെ 7 മണിക്ക് നട തുറന്ന് ക്ഷേത്ര പൂജാദികർമ്മങ്ങളോടെ പ്രതിഷ്ഠാദിന ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രത്തിലെ പതിവ് പൂജാദി കർമ്മങ്ങൾക്ക് പുറമെ വിശേഷാൽ വഴിപാടുകളായി നാഗത്തിന് നൂറും പാലും , നാഗപൂജ , ഗുരുതി എന്നിവയുമുണ്ടാകും. വിശേഷാൽ വഴിപാടുകൾക്ക് പേരും നാളും നല്കി മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള ക്രമീകരണമൊരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര സമിതി സെക്രട്ടറി മനോജ് ആളാങ്കോട് അറിയിച്ചു. ഉച്ചക്ക് പ്രസാദസദ്യയും വൈകിട്ട് സമ്പൂർണ ദീപ സമർപ്പണവും ദീപാരാധനയും നടക്കും. പൂജാദി വഴിപാട് സമർപ്പണത്തിന്  പേര് നല്കാനും കൂടുതൽ അന്വേഷണങ്ങൾക്കും 99471 99054 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.