മാഹിയിൽ വോട്ടു ചേർക്കാൻ ഡിസംബർ 11 വരെ അവസരം നവംബർ 28, 29 തീയ്യതിൽ അതാത് ബൂത്തുകളിൽ സ്പെഷൽ ക്യാമ്പ്
തിരെഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശാനുസരണം 2027 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാകുന്ന മാഹി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാർക്ക് ഡിസംബർ 11 വരെ വോട്ടേർസ് ലിസ്റ്റിൽ പേര് ചേർക്കാൻ അവസരം ലഭിക്കു. നവംബർ 28, 29 (ശനി, ഞായർ) തിയ്യതികളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ അതാത് പോളിംഗ് ബൂത്തുകളിൽ വെച്ച് നടക്കുന്ന സ്പെഷ്യൽ ക്യാമ്പിലും അപേക്ഷകൾ സ്വീകരിക്കുന്നതാണ്. പേര് ചേർക്കൽ, തിരുത്തലുകൾ, തടസ്സവാദങ്ങൾ, നീക്കം ചെയ്യൽ എന്നിവയ്ക്കുള്ള ഫോറങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടേർസ് സർവീസ് പോർട്ടൽ (voters.eci.gov.in) എന്ന വെബ്സൈറ്റ് വഴിയോ ECINET ആപ്പ് വഴിയോ അതാത് ബൂത്ത് ലെവൽ ഓഫീസർ മുഖേനയോ ഡിസംബർ 11 വരെ സമർപ്പിക്കാവുന്നതാണെന്ന്
മാഹി ഇലക്ട്രോറൽ രജിസ്ട്രേഷൻ ഓഫീസർ
അങ്കിത് കുമാർ ഐ എ എസ് അറിയിച്ചു