പുതുച്ചേരി നിയമസഭ തിരെഞ്ഞെടുപ്പിൽ മത്സരിക്കാനായി മാഹിയിൽ നിന്നും 10 പേർ നാമനിർദ്ദശ പത്രിക നൽകി.

പുതുച്ചേരി നിയമസഭ തിരെഞ്ഞെടുപ്പിൽ മത്സരിക്കാനായി മാഹിയിൽ നിന്നും 10 പേർ നാമനിർദ്ദശ പത്രിക നൽകി.

രമേശ് പറമ്പത്ത് (കോൺഗ്രസ്സ്),

ഷംസുദീൻ വി.ടി (കോൺഗ്രസ്സ് ഡെമ്മി), അഡ്വ.ടി.അശോക് കുമാർ (സ്വതന്ത്രൻ),

ഗംഗാധരൻ ടി കെ (സ്വതന്ത്രൻ ഡെമ്മി), എ.ദിനേശൻ, (ബി.ജെ.പി), മുഹമ്മദ് സമീൽ (മുസ്ലിം ലീഗ്), പ്രിജേഷ്.എം (ടി.വി.കെ), സരസ്വതി പി പി (സ്വതന്ത്രൻ), രമേശ് (സ്വതന്ത്രൻ), അശോകൻ.എം .(സ്വതന്ത്രൻ), എന്നിവരാണ് മാഹി ഗവ.ഹൗസിൽ എത്തി തിരെഞ്ഞെടുപ്പ് വർങ്ങാധികാരി അങ്കിത് കുമാർ ഐ.എ.എസ് മുമ്പാകെ പത്രിക സമർപ്പിച്ചത്. ആവേശകരമായ ശക്തി പ്രകടനം കാഴ്ച വെച്ച് കൊണ്ട് റാലിയായിട്ടാണ് മുഖ്യധാരാ രാഷ്ട്രിയ പാർട്ടികൾ പത്രിക സമർപ്പിക്കാനെത്തിയത്.

പത്രികകളിലെ സൂഷ്‌മ പരിശോധന ഇന്ന് നടക്കും. പിൻ വലിക്കാനുള്ള അവസാന ദിവസം 26 നാണ്. വേട്ടെടുപ്പ് ഏപ്രിൽ 9 ന് നടക്കും. പരസ്യ പ്രചാരണം 7 ന് വൈകുന്നേരം 6 മണിയോടെ സമാപിക്കും.