നിയമഭാ തിരഞ്ഞെടുപ്പ് - 1000 കിലോ നിരോധിത പ്രിന്റിങ്ങ് ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാപകമായി നിരോധിത പ്രിന്റിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ടീമിന്റെ നേതൃത്വത്തിൽ പ്രിന്റിംഗ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 1000 കിലോ നിരോധിത പ്രിന്റിങ്ങ് വസ്തുക്കൾ പിടിച്ചെടുത്തു. ക്യു ആർ കോഡ് പതിക്കാത്തതും പോളിസ്റ്റർ മിക്സഡ് തുണിയും ആണ് പിടിച്ചെടുത്തതിൽ കൂടുതലും .തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പ്രകാരം 100% കോട്ടൻ തുണി , പോളി എത്തിലിൻ എന്നിവയിൽ മാത്രമേ പ്രിന്റ് ചെയ്യാൻ പാടുള്ളൂ. കോഴിക്കോട് ടൗണിൽ സ്ഥിതിചെയ്യുന്ന വിവിധ പ്രിന്റിംഗ് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തി നിരോധിത സാധനങ്ങൾ പിടിച്ചെടുത്തത്. പരിശോധനയ്ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ്, ശുചിത്വ മിഷൻ അസി. കോർഡിനേറ്റർ സരിത്ത്, ഹെൽത്ത് ഇൻസ്പക്ടർമാരായ പി.എസ് സവിത , ബി.വി ശ്രീലത, JHI മാരായ പി കെ ശ്രീകുമാർ, എം ഡിജിൽരാജ്, പി. വിജിന , എന്നിവർ പങ്കെടുത്തു.
വിപണിയിൽ പ്രിന്റിങ്ങിനായി തുണി എന്ന പേരിൽ വിൽപ്പന നടത്തുന്നതിൽ ഭൂരിഭാഗവും നിരോധിത ഉൽപ്പന്നങ്ങളാണ്. പോളിസ്റ്റർ മിക്സഡ് തുണി ,കൊറിയൻ ക്ലോത്ത്, തുടങ്ങിയവയെല്ലാം നിരോധിതമാണ് , 100% കോട്ടൻ തുണികൾ, പൊലൂഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള പോളി എത്തിലിൻ എന്നിവ മാത്രമേ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുവാൻ അനുവാദമുള്ളൂ. തുടർ ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.