*നരേന്ദ്ര മോദിയുടെ പുതുച്ചേരി സന്ദർശനം മാർച്ച് 1 ന്*

നരേന്ദ്ര മോദി മാർച്ച് 1-ന് പുതുച്ചേരി സന്ദർശിക്കും. ഏകദേശം 5000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലക

പുതുച്ചേരി: നരേന്ദ്ര മോദി മാർച്ച് 1-ന് പുതുച്ചേരി സന്ദർശിക്കും. ഏകദേശം 5000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലായി 5000 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്.
സന്ദർശനവുമായി ബന്ധപ്പെട്ട് മാഹിയിൽ നടന്ന പത്രസമ്മേളനത്തിൽ ഭാരതീയ ജനത പാർട്ടി മാഹി മണ്ഡലം ഭാരവാഹികൾ അറിയിച്ചു, പുതുതായി പ്രഖ്യാപിക്കുന്ന പദ്ധതികളിൽ മാഹിക്ക് പ്രത്യേക പരിഗണന നൽകുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന്. വിവിധ വികസന പ്രവർത്തനങ്ങളിൽ മാഹിക്ക് മുൻഗണന ലഭിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.
എസ്.ഐ.ആർ. പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ആളുകളെ മാത്രം നീക്കം ചെയ്തുവെന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആരോപണം നേതാക്കൾ തള്ളിക്കളഞ്ഞു. കാലാകാലമായി കോൺഗ്രസ് പിന്തുടരുന്ന വർഗീയ പ്രീണന രാഷ്ട്രീയമാണ് മാഹിയിലും ആവർത്തിക്കുന്നതെന്നായിരുന്നു അവരുടെ ആരോപണം.
കിസാൻ സമ്മാൻ നിധി ഉപഭോക്താക്കളെ വിളിച്ച് ക്ഷേമന്വേഷണം നടത്തിയതിനെതിരെ സിപിഐഎം നേതാക്കൾ നടത്തിയ വിമർശനം പാർട്ടിയുടെ അപചയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. മയ്യഴിയിലെ കർഷകരുടേയും സാധാരണക്കാരുടേയും വിവരങ്ങൾ പൊതുസമ്പർക്കത്തിലൂടെയാണ് ലഭിച്ചതെന്നും, അവരുടെ ക്ഷേമം അന്വേഷിച്ചുകൊണ്ട് ബിജെപി എപ്പോഴും ഒപ്പമുണ്ടാകുമെന്നും അവർ പറഞ്ഞു.
പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, അങ്കവളപ്പിൽ ദിനേശൻ, മഗ്‌നീഷ് മഠത്തിൽ, കെ എം തൃജേഷ്, ടി എ ലതീപ് കുമാർ എന്നിവർ പങ്കെടുത്തു.



. .