ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ചരിത്രമെഴുതി ഇക്വേസ്ട്രിയന്‍ (അശ്വാഭ്യാസം) ടീം ഇനത്തിലാണ് ഇന്ത്യയുടെ നേട്ടം. 41 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയുടെ നേട്ടം. 1982നു ശേഷം ആദ്യമായാണ് ഇന്ത്യ ഈ ഇനത്തില്‍ വീണ്ടും സ്വര്‍ണം നേടുന്നത്. സുദീപ്തി ഹജേല, ഹൃദയ് വിപുല്‍ ചഹ്ദ, അനുഷ് ഗാര്‍വല്ല, ദിവ്യാകൃതി സിങ് എന്നിവരടങ്ങിയ സംഘമാണ് ഡ്രസ്സേജ് ടീം ഇനത്തില്‍ സുവര്‍ണ നേട്ടത്തിലെത്തിയത്. 209.205 പോയിന്റുകളാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്.