തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘unite to vote ’ എന്റെ വോട്ട് എന്റെ അഭിമാനം ക്യാമ്പയിന് ഫറോക്ക്‌ ഒരുങ്ങി:

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘unite to vote ’ എന്റെ വോട്ട് എന്റെ അഭിമാനം ക്യാമ്പയിന് ഫറോക്ക്‌ ഒരുങ്ങി:

നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് ഇലക്ഷൻ കമ്മിഷന്റെ നിർദ്ദേശപ്രകാരം ഏപ്രിൽ 8  ന് വൈകുന്നേരം 6.45നു നിയോജകമണ്ഡല അടിസ്ഥാനത്തിൽ നടത്തുന്ന 500പേരുടെ unite to vote എന്റെ വോട്ട് എന്റെ അഭിമാനം ക്യാമ്പയയിന് ഫറൊക്ക് നഗരസഭ ഒരുങ്ങി. ബേപ്പൂർ നിയമസഭ നിയോജകമണ്ഡലത്തിലെ ക്യാമ്പയിൻ നെല്ലൂർ സ്റ്റേഡിയത്തിൽ വെച്ചാണ് ജില്ലാ ഭരണ കുടം നടത്താൻ തീരുമാനിച്ചത്. ക്യാമ്പയിനിൽ 500 പേരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു കുടുംബശ്രീ, അയ്യങ്കാളി പദ്ധതി, സാക്ഷരത, ഹരിതകർമ്മ സേന എന്നിവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. My vote, my pride എന്ന ടാഗ് ലൈനിൽ പ്രത്യേക അകലത്തിൽ 500 പേർ അണിനിരന്ന് വൈകുന്നേരം 6.45 ന് മൊബൈൽ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു ഡ്രോൺ ക്യാമറയിൽ പകർത്തി ഇലക്ഷൻ കമ്മീഷന് നൽകുന്ന പ്രവർത്തനമാണ് ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഫറൊക്ക് സിഡിഎസ് യോഗത്തിൽ ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശം വായിച്ച്  ക്യാമ്പായിൻ പ്രവർത്തന രൂപ രേഖ തയ്യാറാക്കി. യോഗത്തിൽ  തദ്ദേശ സ്വയം ഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ്, സ്വീപ് ബേപ്പൂർ നോഡൽ ഓഫീസർ വിജയൻ മുള്ളോറ, ഫെറോക്ക് കുടുംബശ്രീ ചെയർപേഴ്സൻ ജെസ്സി ,വൈസ്ചെയർപേഴ്സൺ കെ എം സുബൈദ എന്നിവർ സംസാരിച്ചു. യോഗത്തിൽ ആർ ജി എസ് എ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പേർട്ട് വി അഞ്ജന, ബ്ലോക്ക് കോർഡിനേറ്റർസ് എന്നിവർ പങ്കെടുത്തു.