മാഹി സർക്കാർ ജനറൽ ആശുപത്രി ഗവർണർ സന്ദർശിച്ചു

മാഹി സർക്കാർ ജനറൽ ആശുപത്രി ഗവർണർ സന്ദർശിച്ചു
മാഹി: പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ . കൈലാസ് നാഥൻ മാഹി സർക്കാർ ജനറൽ ആശുപത്രി സന്ദർശിച്ചു. കേന്ദ്രസഹായത്തോടെ മാഹി ആശുപത്രിയിൽ നിർമ്മാണം പാതിവഴിയിൽ നിർത്തിവച്ച പുതിയ കെട്ടിടത്തിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ സ്ഥിതി വിലയിരുത്തുന്നതിനായാണ് ഗവർണർ ആശുപത്രിയിലെത്തിയത്.
നിർമാണത്തിന്റെ നിലവിലെ പുരോഗതിയും തുടർ നടപടികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഗവർണർ ചർച്ച ചെയ്തു. പ്രവർത്തനങ്ങൾ വേഗത്തിലാക്കി പദ്ധതി ഉടൻ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.
മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ (ഐഎഎസ്), പോലീസ് സൂപ്രണ്ട് ഡോ. വിനയ് കുമാർ ഗാർഗ് (ഐപിഎസ്), ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ. പി. ഇസഹാക്ക്, അസിസ്റ്റന്റ് ഡയറക്ടർ ഡോ. പി. പി. ബിജു, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്. തുളസിംഗം, അസിസ്റ്റന്റ് എഞ്ചിനീയർ എം. രാമദാസ് എന്നിവർ ഗവർണറെ അനുഗമിച്ചു.