വനിതകളെ മാനിക്കാൻ വീടുകളിൽ നിന്ന് പഠിക്കണം
വനിതകളെ മാനിക്കാനും, തുല്യ അവസരങ്ങൾ ഒരുക്കാനുമുള്ള പരിശീലനം വീടുകളിൽ നിന്ന് തന്നെ ആരംഭിക്കണം
പാനൂർ :
വനിതകളെ മാനിക്കാനും, തുല്യ അവസരങ്ങൾ ഒരുക്കാനുമുള്ള പരിശീലനം വീടുകളിൽ നിന്ന് തന്നെ ആരംഭിക്കണമെന്നും നീതിനിഷേധങ്ങൾക്കെതിരെ വനിതകൾ രംഗത്ത് വരണമെന്നും പാനൂർ നഗരസഭ ചെയർ പേഴ്സൻ കൂടത്തിൽ നൗഷത് ടീച്ചർ ഉദ്ബോധിപ്പിച്ചു. പൂക്കോം സിഎം മെമോറിയൽ ലൈബ്രറി ആന്റ് റീഡിങ്ങ് റൂം നടത്തിയ വനിതാദിന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ടി അനിത ടീച്ചർ അധ്യക്ഷയായ യോഗത്തിൽ ബാലസാഹിത്യകാരി കെ.കെ. വിമല ടീച്ചർ വനിതാദിന സന്ദേശം നൽകി. മുതിർന്ന വനിതകളെ വായനശാല പ്രസിഡന്റ് എസ് കുഞ്ഞിരാമൻ ഉപഹാരം നൽകി ആദരിച്ചു. പാനൂർ നഗരസഭ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നിഷിതാ ചന്ദ്രൻ, കെ.അജിത, കെ.കെ.സുമതി, പി കോമളവല്ലി, ഷീനാ ഭാസ്കരൻ, സ്വപ്നരതീഷ് എന്നിവർ സംസാരിച്ചു.