റമദാൻ ക്ഷമയുടെയും ,സഹനത്തിൻ്റെയും മാസം ഷമീമ ഇസ്ലാഹിയ്യ .

റമദാൻ ക്ഷമയുടെയും ,സഹനത്തിൻ്റെയും മാസം  ഷമീമ ഇസ്ലാഹിയ്യ .
കടവത്തൂർ :

വിശുദ്ധ റമദാൻ ക്ഷമയുടെയും സഹനത്തിൻ്റെയും മാസമാണെന്നും നന്മകൾ ചെയ്ത് കാരുണ്യവാനായ നാഥനിലേക്ക് കൂടുതൽ അടുക്കണമെന്നും എം.ജി.എം സംസ്ഥാന ജനറൽ സെക്രട്ടരിയും കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സനുമായ ഷമീമ ഇസ്ലാഹിയ്യ പ്രസ്താവിച്ചു. ആത്മ സംസ്കരണവും ആർദ്രതയും റമദാനിലൂടെ നാം നേടിയെടുക്കണം. തുടർ മാസങ്ങളിലും സംസ്കരണത്തിൻ്റെ അടയാളങ്ങൾ വിശ്വാസിയിലുണ്ടാകണമെന്നും അവർ പറഞ്ഞു. കടവത്തൂർ ഏരിയാ എം. ജി. എം സംഘടിപ്പിച്ച റമദാൻ പ്രഭാഷണം 'റയ്യാൻ ' 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡണ്ട് സക്കീന തെക്കയിൽ അധ്യക്ഷയായി. സുബൈദ ടീച്ചർ,മുനീറ എ.സി,ഹസീന പി.കെ പ്രസംഗിച്ചു