മുട്ടിലില്‍ കാറിടിച്ച് 3 കാല്‍നടയാത്രക്കാര്‍ക്ക് പരിക്ക്
മുട്ടിലില്‍ കാറിടിച്ച് 3 കാല്‍നടയാത്രക്കാര്‍ക്ക് പരിക്ക്. കോഴിക്കോട് സ്വദേശികളായ രജീഷ്, രാജന്‍ , ഗണേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഫ്‌ലക്‌സ് ജോലിക്ക് വന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഭക്ഷണം
മുട്ടിലില്‍ കാറിടിച്ച് 3 കാല്‍നടയാത്രക്കാര്‍ക്ക് പരിക്ക്. കോഴിക്കോട് സ്വദേശികളായ രജീഷ്, രാജന്‍ , ഗണേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഫ്‌ലക്‌സ് ജോലിക്ക് വന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഭക്ഷണം കഴിച്ചു തിരിച്ചു കാല്‍നടയായി പോകുന്നതിനിടെയാണ് ബത്തേരി ഭാഗത്തുനിന്നും കല്‍പ്പറ്റയിലേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിച്ചത്. പരിക്കേറ്റവരെ കല്‍പ്പറ്റ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ടില്‍ ഡബ്ലിയു എം ഒ കോളേജിന് സമീപത്ത് ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം.